നിലമ്പൂര്‍ വാണിയംപുഴയില്‍ 200 പേര്‍ കുടുങ്ങി; ദുഷ്‌കരമായ രക്ഷാദൗത്യത്തിന് സൈന്യം

മലപ്പുറം:മലപ്പുറം ജില്ലയില നിലമ്പൂർ മുണ്ടേരിക്കടുത്ത് വാണിയംപുഴയിൽ കുടുങ്ങിക്കിടക്കുന്ന 200 പേരെ രക്ഷപ്പെടുത്താൻ സൈന്യം പുറപ്പെട്ടു.എൻഡിഎഫ്ആറിന്റെ കമാൻഡോകളും 24 ജവാൻമാരും രണ്ട് റേഞ്ച് ഓഫീസർമാരും അടക്കം 28 പേരാണ് സംഘത്തിലുള്ളത്. ഏറ്റവും ദുസ്സഹമായ രക്ഷാദൗത്യമാണ് സൈന്യത്തിന് നിർവഹിക്കാനുള്ളത്.
വാണിയംപുഴയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന മുണ്ടേരിപ്പാലം കഴിഞ്ഞ ദിവസം ഉരുൾപൊട്ടലിൽ തകർന്നിരുന്നു. ഇതോടെ കാളികാവ് ഫോറസ്റ്റ് റേഞ്ച് വഴി ദുർഘടമായ കാട്ടിലൂടെ വേണം സൈന്യത്തിന് വാണിയംപുഴയിലെത്താൻ. ചാലിയാറിൽ ഇപ്പോൾ അതിശക്തമായ മലവെള്ളപ്പാച്ചിലാണ്. ഇതുമൂലം ദൗത്യസംഘം പുഴ മുറിച്ചുകടക്കാനാകാതെ കരയിൽ നിൽക്കുകയാണ്.
കുടുങ്ങിക്കിടക്കുന്നവരിൽ 15 പേർ പ്ലാന്റേഷൻ കോർപ്പറേഷനിലെ ജീവനാക്കാരാണ്. ബാക്കിയുള്ളവർ പ്രദേശത്തെ രണ്ട് കോളനിയിൽ പെട്ട ആദിവാസികളാണ്. റെസ്ക്യൂ ഓപ്പറേഷനായി എൻഡിആർഎഫ് നേരത്തെ സ്ഥലത്തെത്തിയിരുന്നെങ്കിലും രക്ഷാപ്രവർത്തനം ദുഷ്കരമായതിനാൽ മടങ്ങേണ്ടി വന്നു.. ശക്തായ ഉരുൾ പൊട്ടലിൽ മലവെള്ളം കുത്തിയൊലിച്ചുവരുന്നതാണ് രക്ഷാപ്രവർത്തനത്തിന് തടസം.
അവസാനം വിവരം ലഭിക്കുമ്പോൾ ചാലിയാറിൽ അതിശക്തമായ മലവെള്ളപ്പാച്ചിലാണ്. ഇതുമൂലം ദൗത്യസംഘം പുഴ മുറിച്ചുകടക്കാനാകാതെ കരയിൽ നിൽക്കുകയാണ്. പുഴകടന്നാൽ അപ്പുറം വനമാണ്. വെള്ളം കുറഞ്ഞാൽ ഈ വനത്തിലൂടെ യാത്ര ആരംഭിക്കുമെന്ന് ദൗത്യ സംഘം അറിയിച്ചിരുന്നു. ഇപ്പോൾ സംഘത്തെ ബന്ധപ്പെടാൻ സാധിക്കുന്നില്ല. അതിനാൽ തന്നെ സൈന്യം വനത്തിൽ പ്രവേശിച്ചു എന്നുവേണം കരുതാൻ. 8 കിലോമീറ്റർ വനത്തിലൂടെ യാത്ര ചെയ്താൽ മാത്രമെ ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയുള്ളു….